Sub Lead

ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; രണ്ടു തൊഴിലാളികളെ കാണാനില്ല

ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; രണ്ടു തൊഴിലാളികളെ കാണാനില്ല
X

തിരുവനന്തപുരം: പ്രമുഖ ഹോട്ടലിന്റെ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജ് (60) ആണ് മരിച്ചത്. ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഹോട്ടല്‍ ജീവനക്കാരില്‍ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും പോലിസ് അറിയിച്ചു. ഹോട്ടലിന്റെ നാല് പാര്‍ടണര്‍മാരില്‍ ഒരാളായ ജസ്റ്റിന്‍ രാജ് ആണ് പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല.

Next Story

RELATED STORIES

Share it