Sub Lead

മറ്റൊരു ശാഹീന്‍ ബാഗ് അനുവദിക്കില്ലെന്ന് ബിജെപി നേതാവ്

മൗജ്പൂരില്‍ സിഎഎ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറിനെ തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു

മറ്റൊരു ശാഹീന്‍ ബാഗ് അനുവദിക്കില്ലെന്ന് ബിജെപി നേതാവ്
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ റോഡ് തടഞ്ഞതായി പ്രതിഷേധക്കുന്നവരെ മൂന്ന് ദിവസത്തിനകം പോലിസ് നീക്കം ചെയ്യണമെന്നും മറ്റൊരു ശാഹീന്‍ ബാഗ് അനുവദിക്കില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞു. ജാഫറാബാദിലെയും സമീപ പ്രദേശങ്ങളിലെയും 35 ലക്ഷം പേരുടെ ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള ബന്ധം ഇല്ലാതാക്കുന്നവരെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. എന്തിനെതിരെയും പ്രതിഷേധിക്കാനുള്ള വഴിയാണോ റോഡ് തടയല്‍. പ്രദേശം മറ്റൊരു ശാഹീന്‍ ബാഗാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭകരെ നീക്കം ചെയ്തില്ലെങ്കില്‍ ജനക്കൂട്ടം വീണ്ടും തിരിച്ചുവരുമെന്നും അദ്ദേഹം പോലിസിനു മുന്നറിയിപ്പ് നല്‍കി. 35 ലക്ഷത്തോളം പേരെ ഈ റോഡ് തടസ്സങ്ങള്‍ ബാധിച്ചിട്ടുണ്ട്. യമുന കടക്കാന്‍ അവര്‍ക്ക് മറ്റു മാര്‍ഗമില്ല. റോഡ് തടസ്സങ്ങളില്‍ പ്രതിഷേധിക്കാന്‍ ഞാന്‍ നേതൃത്വം നല്‍കിയിരുന്നുവെങ്കില്‍ അവര്‍ തെരുവിലിറങ്ങുമായിരുന്നുവെന്നും കാരാവലില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ മിശ്ര പറഞ്ഞു.

മൗജ്പൂരില്‍ സിഎഎ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറിനെ തുടര്‍ന്ന് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. മൗ ജ്പൂര്‍-ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷന്റെ കവാടങ്ങള്‍ അടക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ റോഡ് തടസ്സപ്പെടുത്തുകയാണെങ്കില്‍ മറുപടിയായി സിഎഎയെ പിന്തുണച്ച് മൗജ്പൂര്‍ ചൗക്കില്‍ ഒത്തുകൂടാന്‍ സമീപത്തെത്താന്‍ തന്റെ അനുയായികളോട് മുന്‍ എംഎല്‍എ മിശ്ര ആവശ്യപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it