- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നു; പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ന്യൂഡല്‍ഹി: ഐ എസ് എല്‍ പന്ത്രണ്ടാം സീസണ്‍ തുടങ്ങുന്ന കാര്യത്തിലെ അനിശ്ചിതത്വത്തില്‍ ആശങ്ക അറിയിച്ച് ക്ലബ്ബുകള്‍. കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെ എട്ട് ടീമുകള്‍ സംയുക്തമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) കത്ത് നല്‍കി. ടീം പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് എഐഎഫ്എഫ് ക്ലബ്ബുകളെ അറിയിച്ചു.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാര്‍ പുതുക്കാത്തതിനാല്‍ ഐ എസ് എല്‍ പന്ത്രണ്ടാം സീസണ്‍ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ്(എഫ്എസ്ഡിഎല്‍) അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഇതോടെ ക്ലബ്ബുകളുടെ നിലനില്‍പുതന്നെ പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി, പഞ്ചാബ് എഫ്സി ടീമുകള്‍ സംയുക്തമായി എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേയ്ക്ക് കത്ത് നല്‍കിയത്.
ലീഗിന്റെ ഭാവിയിലുള്ള അനിശ്ചിതത്വം കാരണം മിക്ക ക്ലബ്ബുകളുടേയും യൂത്ത് ടീമുകളുടെ പ്രവര്‍ത്തനം നിലച്ചു. താരങ്ങളേയും പരിശീലകരേയും ടീമില്‍ ഉള്‍പ്പെടുത്താനാവുന്നില്ല. ഭാവി പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്യാന്‍ കഴിയുന്നില്ല. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ടീമുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്നും ഫെഡറേഷന്‍ എത്രയും വേഗം പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും ക്ലബ്ബുകള്‍ ആവശ്യപ്പെട്ടു.
ക്ലബ്ബുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യോഗത്തിലേക്ക് പ്രതിനിധികളെ നിശ്ചയിക്കണമെന്നും എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം. സത്യനാരായണന്‍ മറുപടി നല്‍കി. ഭരണഘടനയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി വിധി വരുന്നതുവരെ എ ഐ എഫ് എഫിന് പ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. ഇതോടെയാണ് എഫ് എസ് ഡി എല്ലുമായുള്ള ഫെഡറേഷന്റെ സംപ്രേഷണ അവകാശ കരാര്‍ വൈകുന്നത്. നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനാണ് അവസാനിക്കുക.
നിയമപരമായ തടസ്സങ്ങള്‍ കാരണം വൈകുന്നുണ്ടെങ്കിലും ഈ സീസണില്‍ ഐ എസ് എല്‍ മുടങ്ങില്ലെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.







