- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീവൻ നൽകിയും റിപ്പബ്ലിക്കിനെ രക്ഷിക്കും: സി പി മുഹമ്മദ് ബഷീർ
മതത്തിന്റെ പേരിൽ വെറുപ്പുൽപാദിപ്പിച്ചും കോർപറേറ്റ് ദാസ്യ വേലയിലൂടെയും സംഘപരിവാർ രാജ്യത്തെ ദുരിത രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു.

അങ്ങാടിപ്പുറം: ഭരണഘടന ഇല്ലാതാക്കി ഇന്ത്യയെ മനുവാദത്തിലതിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ആർഎസ്എസ് വർഗ്ഗീയ വാദികളിൽ നിന്ന് ജീവൻ നൽകിയും റിപ്പബ്ലിക്കിനെ രക്ഷിക്കുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ. പോപുലർ ഫ്രണ്ട് സ്ഥാപക ദിനത്തോടനുബന്ധിച്ച് അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിൽ വെറുപ്പുൽപാദിപ്പിച്ചും കോർപറേറ്റ് ദാസ്യ വേലയിലൂടെയും സംഘപരിവാർ രാജ്യത്തെ ദുരിത രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇതിനെതിരെ നാം ശബ്ദമുയർത്തണമെന്നും സി പി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുൽ മജീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. പോപുലർ ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് സുജീർ അധ്യക്ഷനായിരുന്നു. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി എ സി ഫൈസൽ മൗലവി, പോപുലർ ഫ്രണ്ട് നോർത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം, സെക്രട്ടറി സി അബ്ദുൽ മജീദ്, എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ് , നാഷണൽ വിമൻസ് ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ പ്രസിഡന്റ് കെ ശരീഫ , കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് അർശാഖ് ശർബാസ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സൗത്ത് ജില്ലാ കമ്മറ്റി സെക്രട്ടറി സാദിക്ക് അലി എന്നിവർ സംസാരിച്ചു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















