Sub Lead

തെളിവ് നല്‍കിയാല്‍ സാക്കിര്‍നായിക്കിനെതിരേ നടപടിയെന്ന് മലേസ്യ

കൃത്യമായ തെളിവുകളും വിശദാംശങ്ങളും നല്‍കാതെയുള്ള ആരോപണങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ല. തെളിവുകളാണ് തങ്ങള്‍ക്ക് ആവശ്യം.

തെളിവ് നല്‍കിയാല്‍ സാക്കിര്‍നായിക്കിനെതിരേ  നടപടിയെന്ന് മലേസ്യ
X
ക്വലാലംപൂര്‍: ഇസ്ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക്കിനെതിരേ ശക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് മലേസ്യന്‍ നേതാവ് അന്‍വര്‍ ഇബ്രാഹിം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട് കേസ് വ്യക്തിപരമായി തന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ല. കൃത്യമായ തെളിവുകളും വിശദാംശങ്ങളും നല്‍കാതെയുള്ള ആരോപണങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ല. തെളിവുകളാണ് തങ്ങള്‍ക്ക് ആവശ്യം. തീവ്രവാദത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന രാജ്യമാണ് മലേസ്യ. ഇത്തരം കേസുകളില്‍ പങ്കുണ്ടെന്ന് സംശയാധീതമായി തെളിയിക്കുകയാണെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേവലമൊരു അപേക്ഷയുടെ പേരില്‍ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

93കാരനായ മഹാതീര്‍ മുഹമ്മദ് നേതൃത്വം നല്‍കുന്ന പകതാന്‍ ഹാരപന്‍ സഖ്യം തിരഞ്ഞെടുപ്പില്‍ വിജയംവരിച്ചതിനു പിന്നാലെയാണ് കള്ളക്കേസ് ചുമത്തപ്പെട്ട് ജയിലിലായിരുന്ന അന്‍വര്‍ ഇബ്രാഹിം മോചിതനായത്. മഹാതീര്‍ അധികാരം ഒഴിയുന്നതോടെ അന്‍വര്‍ ഇബ്രാഹിം മലേസ്യയുടെ പ്രധാനമന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 2016ലാണ് എന്‍ഐഎ നായിക്കിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നായിക് മലേസ്യയിലേക്ക് കടക്കുകയും അവിടെ സ്ഥിരതാമസത്തിനുള്ള അനുമതി നേടുകയുമായിരുന്നു.

Next Story

RELATED STORIES

Share it