ഭാര്യയുടെ ആത്മഹത്യ: അറസ്റ്റിലായ പോലിസുകാരന് സസ്പെന്ഷന്
മെഡി.കോളജിലെ പോലിസ് എയ്ഡ് പോസ്റ്റില് ജോലി നോക്കിയിരുന്ന റെനീസിനെ അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

ആലപ്പുഴ: ആലപ്പുഴ പോലിസ് ക്വാര്ട്ടേഴ്സില് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസില് ഭര്ത്താവും പോലിസുകാരനുമായ റെനീസിനെ സസ്പെന്ഡ് ചെയ്തു. മെഡി.കോളജിലെ പോലിസ് എയ്ഡ് പോസ്റ്റില് ജോലി നോക്കിയിരുന്ന റെനീസിനെ അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള് ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള് ജുഡിഷ്യല് കസ്റ്റഡിയില് ജയിലിലാണ്.
പോലിസ് ക്വാര്ട്ടേഴ്സില് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില് ഭര്ത്താവായ പോലിസ് ഉദ്യോഗസ്ഥന് റെനീസിനെതിരേ ഗുരുതര കണ്ടെത്തലുകള്. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല് കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്ഡ് റിപ്പോര്ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്സര് ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാര് നല്കിയിരുന്നു. എന്നാല്, കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാന്ഡ് റിപ്പോര്ട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈല് ഫോണ് ഉപയോഗിക്കാന് റെനീസ് അനുവദിച്ചിരുന്നില്ല. ഇയാള് പുറത്ത് പോകുമ്പോള് നജ്ലയെ മുറിയില് പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന് നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുന്നതിനായി നജ്ലയെ റെനീസ് നിരന്തരം സമ്മര്ദ്ദം ചെലുത്തി. റെനീസിന്റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാന്ഡ് റിപോര്ട്ടില് പറയുന്നത്.
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള് റദ്ദാക്കി; കോട്ടയം റൂട്ടില് ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില് യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT