- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനയുടെ പേര് പറയാന്‍ എന്താണ് പേടി...?; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈനയുടെ പേര് പറയാന്‍ എന്താണ് പേടക്കുന്നതെന്നും അതിര്‍ത്തിയില്‍നിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. നമ്മുടെ ഭരണകര്‍ത്താക്കള്‍ ചൈനയുടെ പേര് പരാമര്‍ശിക്കാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. ചൈന കൈയടക്കിവച്ച നമ്മുടെ പ്രദേശത്തുനിന്ന് ചൈനീസ് സൈന്യത്തെ പുറത്താക്കാനും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കാന്‍ നാം തയ്യാറാവണം. റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ 32 പൊതുമേഖലാ സ്ഥാപനങ്ങളെയും വില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനാവും. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
'Why are our rulers scared of naming China': Congress takes a swipe at Modi's I-Day speech
RELATED STORIES
വീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTമിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു
26 Jun 2025 5:38 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMT