Sub Lead

ഇതുവരെ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍ ഇവയാണ്

മഹാമാരിയായ കൊറോണ ലോകരാജ്യങ്ങളെ ശ്വാസംമുട്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെ നീരാളിക്കൈകള്‍ എത്താത്ത സ്ഥലങ്ങളും വൈറസിനെ വിജയകരമായി തടഞ്ഞുനിര്‍ത്തിയ രാജ്യങ്ങളും ഈ ഭൂമിയിലുണ്ട്.

ഇതുവരെ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍ ഇവയാണ്
X

വാഷിങ്ടണ്‍: 2019 ഡിസംബറില്‍ ചൈനയില്‍ ഒതുങ്ങിനിന്ന കൊറോണ വൈറസ് ആഴ്ചകള്‍ക്കകം ലോകമാകെ പടരുന്നതാണ് പിന്നീട് കണ്ടത്. വളരെപെട്ടെന്നാണ് കൊവിഡ് 19 എന്നറിയപ്പെടുന്ന രോഗത്തിന് കാരണമാകുന്ന വൈറസ് ആഗോള മഹാമാരിയായി മാറിയത്.

ശാരീരിക ദ്രാവകങ്ങളായ മൂക്കള, ഉമിനീര്‍ എന്നിവയില്‍ നിന്ന് പകരുന്ന, ശ്വാസകോശ സംബന്ധമായ അസുഖത്തിലേക്ക് നയിക്കുന്ന വൈറസ് ഇപ്പോള്‍ കുറഞ്ഞത് 188 രാജ്യങ്ങളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ശാരീരിക അകലം പാലിക്കാനും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തുപോവാതിരിക്കാനും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരുകളും തങ്ങളുടെ പൗരന്‍മാരോട് ആവശ്യപ്പെട്ട് വരികയാണ്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 1.4 കോടിയിലധികം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. ആഗോള മരണസംഖ്യ 6,09,000ല്‍ കൂടുതലാണ്. 82 ലക്ഷം പേര്‍ രോഗ വിമുക്തരായിട്ടുണ്ട്.

മഹാമാരിയായ കൊറോണ ലോകരാജ്യങ്ങളെ ശ്വാസംമുട്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെ നീരാളിക്കൈകള്‍ എത്താത്ത സ്ഥലങ്ങളും വൈറസിനെ വിജയകരമായി തടഞ്ഞുനിര്‍ത്തിയ രാജ്യങ്ങളും ഈ ഭൂമിയിലുണ്ട്.

കൊറോണ വൈറസ് കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത കുറച്ച് രാജ്യങ്ങള്‍ ഇവയാണ്

*കിരിബാതി

*മാര്‍ഷല്‍ ദ്വീപുകള്‍

*മൈക്രോനേഷ്യ

*നൗറു

*ഉത്തര കൊറിയ

*പലാവു

*സമോവ

*സോളമന്‍ ദ്വീപുകള്‍*

*ടോംഗ

*തുര്‍ക്ക്‌മെനിസ്ഥാന്‍

*തുവാലു

*വന്‍വാടു

Next Story

RELATED STORIES

Share it