Sub Lead

വയനാട് മെഡി. കോളജ് എവിടെ? വിവാദം കൊഴുക്കുന്നു

മെഡിക്കല്‍ കോളജിനായി ചുണ്ടേയിലെ പുതിയ സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും മടക്കിമല മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വയനാട് മെഡി. കോളജ് എവിടെ? വിവാദം കൊഴുക്കുന്നു
X

കല്‍പ്പറ്റ:മടക്കിമലയില്‍ ദാനമായി ലഭിച്ച ഭൂമിയില്‍ തന്നെ വയനാട് ഗവണ്‍മെന്റ്മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന് മടക്കിമല മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിനായി ചുണ്ടേയിലെ പുതിയ സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും സമിതി വ്യക്തമാക്കി.

ചന്ദ്രപ്രഭാ ട്രസ്റ്റ് ദാനമായി നല്‍കിയ മടക്കിമലയിലെ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന കണ്ടെത്തല്‍ അഴിമതിക്ക് വേണ്ടിയുള്ളതാണ്. 2015ലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയത്.

ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വയനാട്ടുകാര്‍ ഈ സംരംഭം ഏറ്റെടുത്തു. അന്നത്തെ സര്‍ക്കാര്‍ ചെലവിനായി 41 കോടി വകയിരുത്തുകയുമുണ്ടായി. തുടര്‍ന്ന് മടക്കിമല റോഡിലേക്ക് ഒരു കി.മീറ്റര്‍ റോഡ് നിര്‍മിക്കാന്‍ കാരാര്‍ നല്‍കി നിര്‍മാണം തുടങ്ങുകയും ചെയ്തു. റോഡിന് ആവശ്യമായ സ്ഥലത്തു നിന്നും മുറിച്ചു മാറ്റിയ സ്ഥലത്തെ മരത്തിന് ലഭിച്ച മൂന്നു കോടി രൂപ മെഡിക്കല്‍ കോളജി നിലവില്‍ വരുമ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള കെട്ടിടവും, ഭക്ഷണവും നല്‍കാനായി മാറ്റിവെച്ചെന്നും എംജെ വിജയപത്മന്‍ അറിയിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ശ്രമഫലമായി 632 കോടി വകയിരുത്തുകയും, റോഡ് നിര്‍മാണം ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെശൈലജ നിര്‍വ്വഹിക്കുകയും ചെയ്തു.

എന്നാല്‍, 2019 ആയപ്പോഴേക്കും മടക്കിമലയില്‍ ദാനമായി ലഭിച്ച ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന പ്രചാരണം ശക്തമായി. ജിയോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ എതിര്‍പ്പുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിനായി പുതുതായി 50 ഏക്കര്‍ സ്ഥലം പുതുതായി കണ്ടെത്താന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

മുഖ്യമന്ത്രി തറക്കല്ലിടുകയും, സര്‍ക്കാര്‍ കോടികള്‍ വകയിരുത്തുകയും ഒരു കി.മീറ്റര്‍ റോഡ് പ്രവൃത്തി ആരംഭിക്കുകയും ചെയ്ത മടക്കിമലയിലെ ഭൂമി യോഗ്യമല്ലെന്ന് കണ്ടെത്തിയത് ഏത് സാഹചര്യത്തിലാണ് എന്നതിന് ഇനിയും വിശദീകരണമില്ല. മെഡിക്കല്‍ കോളജിന് മടക്കിമലയിലെ സ്ഥലം അനുയോജ്യമല്ലെന്ന പഠന റിപ്പോര്‍ട്ട് ആര്? എപ്പോള്‍ നടത്തിയെന്നോ, ആര് അവരെ അധികാരപ്പെടുത്തിയെന്നോ ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല. ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

ഇപ്പോള്‍ വൈത്തിരി പഞ്ചായത്തിലെ ചുണ്ടേല്‍ വില്ലേജില്‍ ചേലോട് എസ്‌റ്റേറ്റ് ഭൂമി ഇതിനായി കണ്ടെത്തിയെന്ന് കല്‍പ്പറ്റ എംഎല്‍എ അടുത്തിടെ അറിയിച്ചത്. പൊന്നും വില നല്‍കിയാണ് ഈ സ്ഥലം വാങ്ങുന്നത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടിലെ ഏറ്റവും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് വൈത്തിരി പഞ്ചായത്ത്. വൈത്തിരി പഞ്ചായത്ത് കെട്ടിടം ഉള്‍പ്പെടെ രണ്ട് വന്‍കിട കെട്ടിടങ്ങള്‍ മണ്ണില്‍ താഴ്ന്നിറങ്ങുകയും, നിരവധി ദുരന്തങ്ങള്‍ സംഭവിക്കുകയും ചെയ്യുകയുണ്ടായി. ഇപ്പോള്‍ കോടികള്‍ ചെലവഴിച്ച് വാങ്ങാനിരിക്കുന്ന സ്ഥലത്തെ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ നിയോഗിക്കുന്ന വിദഗ്ധര്‍ അടങ്ങിയ സമിതിയെ വെച്ച് മടക്കിമലയിലെ ഭൂമി സംബന്ധിച്ച് പഠനം നടത്തണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it