Sub Lead

വാട്‌സ് ആപ് ലക്കി ഡ്രോ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുമാതൃകയുമായി സൈബര്‍ സംഘം

ജാഗ്രതാ നിര്‍ദേശവുമായി പോലിസ്

വാട്‌സ് ആപ് ലക്കി ഡ്രോ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുമാതൃകയുമായി സൈബര്‍ സംഘം
X
തിരുവനന്തപുരം: വാട്‌സ് ആപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തട്ടിപ്പുമായി സൈബര്‍ സംഘങ്ങള്‍ രംഗത്ത്. തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നു പോലിസ് നിര്‍ദേശിച്ചു. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്‌സ് ആപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പ് സംഘം പറയുന്നത്. തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചുനല്‍കുന്നത് വാട്‌സ് ആപ്പ് വിന്നേഴ്‌സ് സര്‍ട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാര്‍ കോഡും ക്യൂ ആര്‍ കോഡുമൊക്കെ രേഖപ്പെടുത്തിയതാവും സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്പറും അടക്കം നല്‍കിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാവും.

വാട്‌സ് ആപ്പ് വിന്നേഴ്‌സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡും മറ്റും ഒരു കാരണവശാലും സ്‌കാന്‍ ചെയ്യരുതെന്നും പോലിസ് അറിയിച്ചു. വിവരങ്ങള്‍ക്കായി സ്‌കാന്‍ ചെയ്താല്‍ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഇമെയില്‍ ഐഡി ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോണ്‍ നമ്പര്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്‌സാപ്പ് വഴി നടക്കുന്നതെന്നും പോലിസ് വ്യക്തമാക്കി.

WhatsApp App Lucky Draw: Cyber team with a new model of online fraud

Next Story

RELATED STORIES

Share it