Sub Lead

ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍: റഷ്യന്‍ വിദേശകാര്യമന്ത്രി

മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്. ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകള്‍ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറുള്ള രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്.

ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍: റഷ്യന്‍ വിദേശകാര്യമന്ത്രി
X

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളാണ് ആണവ യുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യ. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങള്‍ അനുവദിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ലാവ്‌റോവിന്റെ ആരോപണം.

മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്. ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകള്‍ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറുള്ള രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിലല്ല. അതിനാല്‍ തങ്ങളുടെ നിന്ത്രണം തെറ്റിക്കുന്ന വിധത്തിലുള്ള പ്രകോപനങ്ങള്‍ അനുവദിക്കുകയില്ലെന്നും ലാവ്‌റോവ് പറഞ്ഞു. റഷ്യന്‍, വിദേശ മാധ്യമങ്ങള്‍ക്കു നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ തങ്ങളുടെ സൈന്യത്തോട് ആണവ യുദ്ധത്തിന് തയ്യാറെടുക്കാന്‍ പുതിന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it