Sub Lead

ബിജെപിക്കെതിരേ സഖ്യനീക്കവുമായി ബംഗാളിലെ പാര്‍ട്ടികള്‍; സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കണമെന്ന് തൃണമൂല്‍, തങ്ങള്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഭിന്നിച്ച് നിന്നാല്‍ ബിഹാറിലേതു പോലെ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തിലേറുമെന്ന തിരിച്ചറിവില്‍നിന്നാണ് പശ്ചിമ ബംഗാളില്‍ ശക്തമായ വേരോട്ടമുള്ള വിവിധ പാര്‍ട്ടികള്‍ കൈകോര്‍ക്കു

ബിജെപിക്കെതിരേ സഖ്യനീക്കവുമായി ബംഗാളിലെ പാര്‍ട്ടികള്‍; സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കണമെന്ന് തൃണമൂല്‍, തങ്ങള്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
X

കൊല്‍ക്കത്ത: ഏപ്രില്‍ മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങളാവിഷ്‌ക്കരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ഭിന്നിച്ച് നിന്നാല്‍ ബിഹാറിലേതു പോലെ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തിലേറുമെന്ന തിരിച്ചറിവില്‍നിന്നാണ് പശ്ചിമ ബംഗാളില്‍ ശക്തമായ വേരോട്ടമുള്ള വിവിധ പാര്‍ട്ടികള്‍ കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം, ആരു നേതൃത്വം നല്‍കുമെന്നതിനെ ചൊല്ലി പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. വര്‍ഗീയവും വിഭജനപരവുമായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പിന്നില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും അണിനിരക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം ഇരു പാര്‍ട്ടികളും തള്ളിയിട്ടുണ്ട്.

ബിജെപിക്കെതിരായ ഐക്യ പോരാട്ടത്തിന് പകരം തൃണമൂല്‍ തങ്ങളില്‍ ലയിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇടതുമുന്നണിയും കോണ്‍ഗ്രസും യഥാര്‍ത്ഥത്തില്‍ ബിജെപി വിരുദ്ധരാണെങ്കില്‍, സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ മമത ബാനര്‍ജിയുടെ പിന്നില്‍ അണിനിരക്കണമെന്ന് മുതിര്‍ന്ന തൃണമൂല്‍ എംപി സൗഗതാ റോയി പറഞ്ഞു. ബിജെപിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖമാണ് തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്‌യക്ക് കാരണം തൃണമൂലാണെന്ന് ടിഎംസിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കൊല്‍ക്കത്ത: ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെ അകറ്റി നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസും സപിഎമ്മും കൈകോര്‍ത്താണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. കോണ്‍ഗ്രസ് പാടേ തകര്‍ന്നടിഞ്ഞു എന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

അതേസമയം, അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടുന്ന സഖ്യത്തെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെതുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it