Sub Lead

ആഫ്രിക്കന്‍ രണഭൂമികയില്‍ ബാല്യം നഷ്ടപ്പെട്ട് ആയിരക്കണക്കിന് കുട്ടിപട്ടാളക്കാര്‍

ബുര്‍ക്കിന ഫാസോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കാമറൂണ്‍, ചാഡ്, കോംഗോ, മാലി, മൗറിറ്റാനിയ, നൈജര്‍ തുടങ്ങിയ സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍ അക്രമങ്ങള്‍ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രണഭൂമികയില്‍ ബാല്യം നഷ്ടപ്പെട്ട് ആയിരക്കണക്കിന് കുട്ടിപട്ടാളക്കാര്‍
X

ന്യൂയോര്‍ക്ക്: ആഭ്യന്തര സംഘര്‍ഷങ്ങളും ഗോത്ര, വംശീയ വൈര്യങ്ങളും ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്ന ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ യുദ്ധഭൂമികയില്‍ പതിനായിരക്കണക്കിന് ബാല്യവും ജീവിതവും ഹോമിക്കപ്പെട്ട് പതിനായിരക്കണക്കിന് കുട്ടിപട്ടാളക്കാര്‍. പശ്ചിമ, മധ്യ ആഫ്രിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ളതെന്നാണ് റിപോര്‍ട്ട്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്നിനു കീഴിലുള്ള യൂനിസെഫ് പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല, ലൈംഗീക അതിക്രമത്തിന് ഇരയാവുന്നതില്‍ ഏറ്റവും കൂടുതലും കുട്ടികളാണെന്നും ഈ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ബുര്‍ക്കിന ഫാസോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കാമറൂണ്‍, ചാഡ്, കോംഗോ, മാലി, മൗറിറ്റാനിയ, നൈജര്‍ തുടങ്ങിയ സംഘര്‍ഷ ബാധിത രാജ്യങ്ങളില്‍ അക്രമങ്ങള്‍ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്

അഫ്രിക്കന്‍ മേഖലയില്‍ 2016 മുതല്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 21000ത്തലധികം കുട്ടികളെയാണ് സര്‍ക്കാര്‍ സേനകളിലേക്കും സായുധ സംഘങ്ങളിലേക്കും റിക്രൂട്ട് ചെയ്തിട്ടുള്ളത്. കൂടാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,200ലധികം കുട്ടികള്‍ ഇവിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകദേശം 3,500 കുട്ടികളെ സായുധസംഘങ്ങളും മറ്റും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം തട്ടിക്കൊണ്ടുപോലുകള്‍ റിപോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മുന്‍നിരയിലാണ് ഈ മേഖല. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ കുറഞ്ഞത് 1,500 ആക്രമണങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ മേഖലയിലെ 5.7 കോടിയിലധികം കുട്ടികള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സി വ്യക്തമാക്കുന്നത്. സംഘര്‍ഷത്തിന്റെയും കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെയും ഫലമായി ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

2005 മുതല്‍, കുട്ടികള്‍ക്കെതിരായ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍, കുട്ടികളുടെ റിക്രൂട്ട്‌മെന്റ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിങ്ങനെയുള്ള ഗുരുതരമായ ലംഘനങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും യു എന്‍ ഒരു സംവിധാനം സ്ഥാപിച്ചപ്പോള്‍, ആഗോളതലത്തില്‍ നടക്കുന്ന നാലില്‍ ഒന്ന് ലംഘനങ്ങളും പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലുമാണ് നടന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it