Sub Lead

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ട്'; അവകാശവാദവുമായി നരേന്ദ്ര മോദി

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ 20ാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി ധക്കയില്‍ പറഞ്ഞു.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ട്; അവകാശവാദവുമായി നരേന്ദ്ര മോദി
X

ധക്ക: രാഷ്ടീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയപ്പോഴാണ്് മോദി ഈ അവകാശവാദം ഉന്നയിച്ചത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ 20ാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി ധക്കയില്‍ പറഞ്ഞു.

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം തന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. താനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് താന്‍ ജയിലില്‍ പോകുന്നത്. അന്ന് തങ്ങള്‍ക്ക് 20 വയസ്സായിരുന്നു പ്രായം' -മോദി അവകാശപ്പെട്ടു. ധക്കയില്‍ ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും പ്രസിഡന്റ് അബ്ദുല്‍ ഹമീദിനുമൊപ്പം മോദി പങ്കെടുത്തു.

പ്രശസ്തമായ മുജീബ് ജാക്കറ്റ് ധരിച്ചായിരുന്നു മോദി പരിപാടിക്കെത്തിയത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്നും പരിപാടിയില്‍ എന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

അതേസമയം, മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്കു നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ തമ്പടിച്ച ഗ്രാമീണ പട്ടണമായ ഹതസാരിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംഘടനയുടെ നാലു പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ചിറ്റഗോംഗ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതായി പോലിസ് പറഞ്ഞു.

'തങ്ങള്‍ക്ക് ഇവിടെ നാല് മൃതദേഹങ്ങള്‍ ലഭിച്ചു. അവയെല്ലാം വെടിയുണ്ടകളേറ്റ നിലയിലാണ്.ഇവരില്‍ മൂന്നുപേര്‍ മദ്രസ വിദ്യാര്‍ത്ഥികളും മറ്റൊരാള്‍ തയ്യല്‍ക്കാരനുമാണ്' - പോലfസ് ഇന്‍സ്‌പെക്ടര്‍ അലാവുദ്ദീന്‍ താലൂക്കര്‍ എഎഫ്പിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it