വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; 25 കിലോ ലഹരിയുമായി സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
BY SHN21 Jun 2019 5:16 PM GMT
X
SHN21 Jun 2019 5:16 PM GMT
കല്‍പ്പറ്റ: മാനന്തവാടിയില്‍ 25 കിലോ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ചുപേർ പോലിസ് പിടിയിൽ. വയനാട് ആന്റി നാർക്കോട്ടിക് സ്ക്വാഡും തിരുനെല്ലി പോലിസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് സ്ത്രീകളടക്കം 5 പേരാണ് പിടിയിലായത്. തെലങ്കാന സ്വദേശികളായ ഓംകാരി വെങ്കടേഷ് (24) റാവുലരാജേഷ് (23, സദാനന്ദരായ രക്കുള(49), പുഷ്പ ചികാട്ടി (31), സത്യ (30) എന്നിവരാണ് പിടിയിലായത്. മാനന്തവാടി–മൈസൂർ റോഡിൽ ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മൈസൂർ നിന്നും മാനന്തവാടിയിലേക്കുള്ള കെഎസ്ആർടിസി ബസ്സിലായിരുന്നു പ്രതികൾ യാത്ര ചെയ്തത്. ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT