Sub Lead

'ഞങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്, ധ്രുവീകരണം അനുവദിക്കില്ല'; ഹലാലിനെതിരേ പ്രചാരണവുമായെത്തിയ സംഘികളെ മടക്കി അയച്ച് ബംഗളൂരുവിലെ ഹിന്ദുക്കള്‍ (വീഡിയോ)

ഞങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്, ധ്രുവീകരണം അനുവദിക്കില്ല; ഹലാലിനെതിരേ പ്രചാരണവുമായെത്തിയ സംഘികളെ മടക്കി അയച്ച് ബംഗളൂരുവിലെ ഹിന്ദുക്കള്‍ (വീഡിയോ)
X

ബംഗളൂരു: ഹിജാബിന് ശേഷം പുതിയ വര്‍ഗീയ ധ്രുവീകരണ ആയുധവുമായി കര്‍ണാടകയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് കാംപയിന്‍ നടത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഹലാല്‍ കട്ടിനെതിരേയാണ് ദുഷ്പ്രചാരണവുമായി സംഘികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്താണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ബംഗളൂരുവില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ തന്നെ തിരിച്ചയച്ചു. തങ്ങള്‍ സഹോദരങ്ങളെ പോലെയാണ് കഴിയുന്നതെന്നും സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് സംഘികളെ തിരിച്ചയച്ചത്.

'ഹലാല്‍ കട്ടിനെക്കുറിച്ച് ഞങ്ങള്‍ക്ക് അവബോധം നല്‍കേണ്ടതില്ല, നിങ്ങള്‍ക്ക് മുസ്‌ലിം പ്രദേശങ്ങളിലേക്ക് പോകണമെങ്കില്‍, ഞങ്ങളും നിങ്ങളോടൊപ്പം വരും. ഞങ്ങള്‍ക്കെല്ലാം ഇവിടെ അറിവുണ്ട്, ഈ വിഷയത്തില്‍ നിങ്ങളുടെ നിര്‍ദേശം ആവശ്യമില്ല. ഞങ്ങള്‍ എല്ലാവരും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ക്ക് പോകാം'. ബംഗളൂരുവിലെ ഹിന്ദുക്കള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ് ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it