- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടിസ്; അന്വേഷണം വിലയിരുത്താൽ പോലിസ് യോഗം
കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പോലിസിന്റെയും നിഗമനം.

അഗളി: അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അഗളി പോലിസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ വേണ്ടി ബുധനാഴ്ച പോലിസിന്റെ യോഗം ചേരും.
മേയ് മൂന്ന് മുതലാണ് വാച്ചർ രാജനെ കാണാതാകുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സൈരന്ധ്രിയിൽ രാത്രി സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാനായി പോയതായിരുന്നു രാജൻ. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ ചായയുമായി രാജന്റെ താമസസ്ഥലത്ത് പോയപ്പോഴാണ് വഴിയിൽ ചെരിപ്പും ടോർച്ചു കിടക്കുന്നത് കണ്ടത് 20 മീറ്റർ മാറി രാജൻ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയിൽ കുടുങ്ങിക്കിടക്കുന്നതും കണ്ടു.
കഴിഞ്ഞ 20 വർഷമായി വനംവകുപ്പിൽ താത്കാലിക വാച്ചറായി ജോലിചെയ്തുവരികയാണ് രാജൻ. അട്ടപ്പാടി മുക്കാലി സ്വദേശിയാണ്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെങ്കിലും പോലിസ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. രാജന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി സത്യഭാമ നേരത്തെ പറഞ്ഞിരുന്നു.
കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പോലിസിന്റെയും നിഗമനം. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചത്. വനത്തോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നോട്ടിസ് പതിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















