- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് വിഷയത്തിൽ ഇരു സമുദായത്തിലെയും സാമൂഹിക ദ്രോഹികൾക്ക് പങ്ക്: കർണാടക വഖഫ് ബോർഡ് ചെയർമാൻ
സംസ്ഥാനത്തെ ശാന്തിയും സമാധാനവും കവരുന്ന പ്രശ്നത്തിൽ നിക്ഷിപ്ത താൽപര്യക്കാർ നേട്ടംകൊയ്യുന്നത് തടഞ്ഞ് ഐക്യകണ്ഠ്യേന പരിഹാരം കാണണം.

ബംഗളൂരു: ശിരോവസ്ത്ര വിഷയം സൗഹാർദപരമായി പരിഹരിക്കണമെന്ന് കർണാടക വഖഫ് ബോർഡ് ചെയർമാൻ എൻ കെ മുഹമ്മദ് ഷാഫി സഅദി പറഞ്ഞു. ഉഡുപ്പിയിലെ ഖാളിമാരും പണ്ഡിതരും പ്രശ്നപരിഹാരത്തിന് ഇടപെടണം. പ്രശ്നം അതിരു കവിഞ്ഞിരിക്കുകയാണെന്നും ഉഡുപ്പി ഗവ. വനിത പി യു കോളജിൽ പ്രശ്നം ആരംഭിച്ചപ്പോൾ തന്നെ അത് പരിഹരിക്കപ്പെടണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഇത്രത്തോളം ഉയർത്തിക്കൊണ്ടുവന്നതിൽ ഇരുസമുദായത്തിലെയും സാമൂഹിക ദ്രോഹികൾക്ക് പങ്കുണ്ട്.
സംസ്ഥാനത്തെ ശാന്തിയും സമാധാനവും കവരുന്ന പ്രശ്നത്തിൽ നിക്ഷിപ്ത താൽപര്യക്കാർ നേട്ടംകൊയ്യുന്നത് തടഞ്ഞ് ഐക്യകണ്ഠ്യേന പരിഹാരം കാണണം. മഹാകവി കുവെമ്പു സൂചിപ്പിച്ച 'സർവ ജനാംഗദ ശാന്തിയ തോട്ട'ക്കായി പ്രവർത്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര വിവാദം ഉയർന്നത് ദൗർഭാഗ്യകരമാണ്.
സാമൂഹിക സൗഹാർദം തകർക്കാൻ അക്രമികളെ അനുവദിക്കരുത്. അത്തരം ശ്രമങ്ങൾക്കുനേരെ നിശ്ശബ്ദത പാലിക്കാനാവില്ല. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിൽ എല്ലാ മതക്കാരും പ്രവർത്തിക്കുന്ന സൗഹൃദ കർണാടകയാണ് നമുക്ക് വേണ്ടത്.
എല്ലാ മതനേതാക്കളുടെയും യോഗം വിളിച്ചതായും സിദ്ധഗംഗ മഠാധിപതി സിദ്ധലിംഗ സ്വാമിയുമായി സംസാരിച്ചതായും ചൂണ്ടിക്കാട്ടിയ ചെയർമാൻ, ബംഗളൂരുവിൽ പെജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമിയുമായി വൈകാതെ ചർച്ച നടത്തുമെന്നും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















