മതിലിടിഞ്ഞു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

മതിലിടിഞ്ഞു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഇടുക്കി: നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ചെറുതോണി തേക്കുംതണ്ട് പെരിയാര്‍വാലി മരുതുംകുന്നേല്‍ ജോഷിയുടെ മകള്‍ ഇവാന(ഒന്നര വയസ്സ്) ആണു മരിച്ചത്. സിമന്റ് കട്ട ഉപയോഗിച്ച് മതില്‍ കെട്ടിക്കൊണ്ടിരിക്കെ കുട്ടി മതിലിനു മറുഭാഗത്തുവന്നു നിന്നത് ജോലിക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. കെട്ടിയ ഭാഗം മണ്ണിട്ടു നികത്തുന്നതിനിടെ മതില്‍ അപ്രതീക്ഷിതമായി ഇടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീണാണ് അപകടം.

RELATED STORIES

Share it
Top