വാളയാര്‍ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു; കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ
നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
BY SRF27 Dec 2021 12:52 PM GMT

X
SRF27 Dec 2021 12:52 PM GMT
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികളുടേത് ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.
കേസില്‍ നേരത്തെ പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടിക ജാതി- വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യം മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ മധു, ഷിബു, മധു എന്നിവരാണ് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികളുടേത് കൊലപാതകമാണെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT