Sub Lead

വൈറസ്: ആയിരക്കണക്കിന് കോഴികള്‍ ചത്തൊടുങ്ങി; കോഴിയിറച്ചി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍

വൈറസ്: ആയിരക്കണക്കിന് കോഴികള്‍ ചത്തൊടുങ്ങി; കോഴിയിറച്ചി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍
X

കാക്കിനട: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലകളില്‍ വൈറസ് ബാധയെ തുടര്‍ന്ന് ആയിരക്കണക്കിന് ബ്രോയ്‌ലര്‍ കോഴികള്‍ ചത്തൊടുങ്ങി. വെരി വൈറുലന്റ് ന്യൂകാസില്‍ ഡിസീസ്(വിവിഎന്‍ഡി) എന്ന വൈറസാണ് രോഗബാധയ്കകും കാരണം. കോഴ്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് ഭീമാവരം, തണുക്കു എന്നിവിടങ്ങളില്‍ രണ്ട് ദിവസമായി കോഴി, കോഴിയിറച്ചി വില്‍പന നിരോധിച്ചിരിക്കുകയാണ്. അതേസമയം, ഇതേ വൈറസ് ബാധ മൂലം കോഴികള്‍ ചത്ത നിഡാഡാവോലെയില്‍ ബ്രോയിലറുകളുടെയും കോഴികളുടെയും വില്‍പ്പന നിര്‍ത്തലാക്കിയിട്ടില്ല. കുറച്ച് ദിവസത്തേക്കെങ്കിലും ആളുകള്‍ കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ മുനറിയിപ്പ് നല്‍കി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോഴിയിറച്ചി വില്‍ക്കാതിരിക്കാന്‍ ഇറച്ചി വില്‍പനക്കാര്‍ തയ്യാറാവണമെന്നു തണുക്കു എംഎല്‍എ കരുമുറി വെങ്കട്ട നാഗേശ്വര റാവു ആവശ്യപ്പെട്ടു.

വടിപ്പാറുവിലെ ഫാമില്‍ ഒരു ആഴ്ചക്ക് മുമ്പ് 20,000 ബ്രോയ്‌ലര്‍ കോഴികള്‍ ചത്തിരുന്നു. ഈ ഫാമില്‍ നിന്നു മറ്റു ഫാമുകളിലേക്ക് കോഴികളെ എത്തിക്കുന്നതിനിടയിലാണ് വൈറസ് വ്യാപകമായി പടര്‍ന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാമകൃഷ്ണ അറിയിച്ചു. എന്നിരുന്നാലും, കോഴി, മാംസം എന്നിവയുടെ വില്‍പ്പന തടയാന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് കാരണം എല്ലായിടത്തും പരിശോധന നടത്താന്‍ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വൈറസ് ബാധയേറ്റ് കോഴികള്‍ ചത്ത ഫാമുകളൊന്നും മൂന്ന് മാസത്തേക്ക് തുറക്കരുത്. അതിന് ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കണം. മണ്ണിട്ട് നിരപ്പാക്കുകയും വേണം. കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെ രാമകൃഷ്ണ അറിയിച്ചു.




Next Story

RELATED STORIES

Share it