Sub Lead

ജാര്‍ഖണ്ഡില്‍ മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍

ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലുടുത്തതായി പോലിസ് വ്യക്തമാക്കി.

ജാര്‍ഖണ്ഡില്‍ മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍
X

റാഞ്ചി: മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ആളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ കസ്റ്റഡിയിലുടുത്തതായി പോലിസ് വ്യക്തമാക്കി.

ഭോലയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഒരു വീട്ടില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഇവര്‍ കയറിയ വീട് നാട്ടുകാര്‍ വളഞ്ഞ് ഭോലയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടപ്പോള്‍ ഭോലയെ നാട്ടുകാര്‍ പിടികൂടി. ഇയാളെ കൈയില്‍ കിട്ടിയതോടെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it