പൊതുവേദിയില്‍ കെ കെ മഹേശനെ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ജീവനൊടുക്കിയ എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരേ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസദസ്സിലാണ് വിവാദപരാമര്‍ശങ്ങളുണ്ടായത്.
പെണ്ണുപിടിയനായിരുന്ന മഹേശന്റെ പല കാര്യങ്ങളും പുറത്തുപറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തുപിഴച്ചെന്നും വെള്ളാപ്പളളി ചോദിച്ചു. തന്നെയും മകനെയും യോഗനേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അടുത്തുതന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചുകൂട്ടിയത്. വരാനിരിക്കുന്ന എസ്എന്‍ഡിപി യൂനിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിതെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ ഈ വിശദീകരണ യോഗം.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT