Sub Lead

രാമക്ഷേത്ര പ്രതിഷ്ഠ അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമെന്ന് വെള്ളാപ്പള്ളി

രാമക്ഷേത്ര പ്രതിഷ്ഠ അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമെന്ന് വെള്ളാപ്പള്ളി
X

ആലപ്പുഴ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എന്‍എസ്എസിനു പുറമെ എസ്എന്‍ഡിപിയും രംഗത്ത്. അയോധ്യ പ്രതിഷ്ഠാകര്‍മം അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്നും പ്രതിഷ്ഠാ സമയം വിശ്വാസികള്‍ ഭവനങ്ങളില്‍ ദീപം തെളിക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചു. രാവിലെ ആര്‍എസ്എസ് നേതാക്കള്‍ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി അയോധ്യയില്‍ പൂജിച്ച അക്ഷതം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയത്. പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it