Sub Lead

വേദാന്ത തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചു

സുപ്രിംകോടതിയിൽ കമ്പനി സത്യവാങ്മൂലം നൽകിയ പ്രകാരമുള്ള അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.

വേദാന്ത തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചു
X

തൂത്തുക്കുടി: ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിലെ പ്രവർത്തനം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചു. പ്ലാന്റ് ​ഗുരുതര മലിനീകരണ പ്രശ്നമുണ്ടാക്കിയതിനാൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് 3 വർഷം മുമ്പ് തൂത്തുക്കുടിയിലെ പ്ലാന്റ് അടച്ചുപൂട്ടി സീൽ ചെയ്തിരുന്നു. അന്ന് പോലിസ് വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ മെഡിക്കൽ ഓക്സിജൻ വിതരണം പ്രതിസന്ധിയിലായപ്പോൾ സ്റ്റെർലൈറ്റിന് 3 മാസത്തേക്ക് സർക്കാർ നിരീക്ഷണത്തോടെ ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സുപ്രിംകോടതി അനുവദിച്ചിരുന്നു. അനുമതി കാലാവധി ശനിയാഴ്ച അവസാനിക്കും.

ഓക്സിജൻ വിതരണത്തിൽ ഇപ്പോൾ പ്രതിസന്ധിയില്ലെങ്കിൽ പ്ലാന്റ് അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാൽ ഓക്സിജൻ പ്ലാന്റ് വെള്ളിയാഴ്ച പ്രവർത്തനം അവസാനിപ്പിച്ചു. ഈ സൗകര്യം 6 മാസത്തേക്ക് നീട്ടാനുള്ള ഞങ്ങളുടെ അപേക്ഷ, പരി​ഗണിക്കാൻ 2021 ആ​ഗസ്ത് 6 ന് സുപ്രിംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം സുപ്രിംകോടതിയിൽ കമ്പനി സത്യവാങ്മൂലം നൽകിയ പ്രകാരമുള്ള അളവിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it