Latest News

ആഗോള അയ്യപ്പ സംഗമം: കണക്കുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും

ആഗോള അയ്യപ്പ സംഗമം: കണക്കുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും
X

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക അവലോകന കണക്കുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

വരവ് ചെലവ് വിവരങ്ങൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും കോടതിയിൽ ഹാജരാക്കാൻ നിർദേശമുണ്ട്.

കഴിഞ്ഞ ആഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ, കണക്കുകൾ തയ്യാറാക്കി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it