Sub Lead

വന്ദേ മാതരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍

വന്ദേ മാതരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേ മാതരത്തെ കുറിച്ച് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് ഇത് ചര്‍ച്ച ചെയ്യുക. '' പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ ഇത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യും.''-ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദേശീയഗീതത്തിലെ സുപ്രധാന വരികള്‍ 1937ല്‍ കോണ്‍ഗ്രസ് ഒഴിവാക്കിയതായി നവംബര്‍ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഈ വരികള്‍ നീക്കിയതാണ് രാജ്യത്തിന്റെ വിഭജനത്തിന് കാരണമായതെന്നും മോദി ആരോപിക്കുകയുണ്ടായി. എന്നാല്‍, വന്ദേ മാതരത്തെ ദേശീയഗീതമാക്കിയത് കോണ്‍ഗ്രസാണെന്നും അതാണ് സ്വാതന്ത്ര്യത്തിലേക്ക് വഴിവച്ചതെന്നും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചു. വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റ് സമ്മേളത്തില്‍ ഉയര്‍ത്തുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it