വടകരയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു
ഇന്നു രാവിലെയാണ് കോഴിക്കോട് കലക്ടറേറ്റിലെത്തി ജില്ലാ വരണാധികാരിയായ കലക്ടര്‍ എസ് സാംബശിവറാവു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
വടകര: ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി ജില്ലാ വരണാധികാരിയായ കലക്ടര്‍ എസ് സാംബശിവറാവു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്നു രാവിലെയാണ് കോഴിക്കോട് കലക്ടറേറ്റിലെത്തി അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, എ സി ജലാലുദ്ദീന്‍,പി ആര്‍ കൃഷ്ണന്‍കുട്ടി, സി എ ഹാരിസ്, ജലീല്‍ സഖാഫി, എന്‍ കെ റഷീദ് ഉമരി, എം എ സലിം, വാഹിദ് ചെറുവറ്റ, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, അബ്ദുല്‍ ഖയ്യൂം, അഹമ്മത് മാസ്റ്റര്‍ കാരന്തൂര്‍, സലിം കാരാടി, കബീര്‍ തിക്കോടി, ഹമീദ് എടവരാട്, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവരോടൊപ്പമെത്തിയാണ് മുസ്തഫ കൊമ്മേരി പത്രിക നല്‍കിയത്.
പത്രിക സമര്‍പ്പിച്ച് ഇറങ്ങി വന്ന സ്ഥാനാര്‍ഥിയെ അണികള്‍ സ്വീകരിച്ചാനയിച്ചു പുഷ്പഹാരം അണിയിച്ചു. ഒരു മണിക്കൂറിലേറെ കലക്ടറേറ്റില്‍ ചിലവഴിച്ച മുസ്തഫ കൊമ്മേരിയെ വൈകീട്ട് ചെങ്ങോട്ട് കാവില്‍ നിന്നും വടകരയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വടകരയിലേക്ക് സ്വീകരിച്ചാനയിച്ചു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT