Sub Lead

പിണറായി കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: വി ടി ബല്‍റാം

വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍: വി ടി ബല്‍റാം
X

കോഴിക്കോട്: കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന ചോദ്യവുമായി വി ടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഏറ്റുമുട്ടല്‍ കൊലകളെ ബല്‍റാം വിമര്‍ശിക്കുന്നത്.

'കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോര്‍ഫിംഗിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി. വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.


വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


രണ്ടര വര്‍ഷം മുന്‍പ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങളിലൊക്കെ ഫ്‌ലക്‌സ് ബോര്‍ഡ് വച്ച് ആരാധിക്കുന്ന ലോകത്തിലെ മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായി താരതമ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു ലക്ഷ്യം. ഇന്റര്‍നെറ്റില്‍ ഓള്‍റെഡി അവൈലബിള്‍ ആയ ഒരു ചിത്രത്തില്‍ #WhyEncounterKillings? എന്ന ചോദ്യം ചേര്‍ക്കുക മാത്രമാണ് അന്ന് ഞാന്‍ ചെയ്തത്. അതിരൂക്ഷമായ സൈബര്‍ അറ്റാക്ക് ആയിരുന്നു തിരിച്ച് നേരിടേണ്ടി വന്നത് എന്നത് ഇപ്പോഴും അതിന്നടിയിലെ കമന്റുകള്‍ പോയി നോക്കിയാല്‍ മനസ്സിലാകും. എന്റെ ചിത്രം പട്ടി അടക്കമുള്ള മൃഗങ്ങളുമായി ചേര്‍ത്ത് വച്ചുള്ള തിരിച്ചുള്ള ഫോട്ടോഷോപ്പ് ആയിരുന്നു സിപിഎമ്മുകാരുടേയും പിണറായി വിജയന്‍ ഭക്ത്കളുടേയും ഉദാത്തമായ മറുപടി. സിനിമാ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ഷക്കീല, ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യാം എന്നിവരുടെ ഫോട്ടോയും എനിക്കെതിരായ ആക്രമണത്തിന്നായി നവോത്ഥാനവും സ്ത്രീ ശാക്തീകരണവുമൊക്കെ വലിയ വായില്‍ ഉദ്‌ഘോഷിക്കുന്ന സിപിഎമ്മിന്റെ സൈബര്‍ അണികള്‍ ദുരുപയോഗപ്പെടുത്തിയിരുന്നു.

കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോര്‍ഫിംഗിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി. വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങള്‍ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.





Next Story

RELATED STORIES

Share it