Sub Lead

ഉത്തരാഖണ്ഡ് മഴക്കെടുതി: മരണം 34 ആയി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം

നൈനിറ്റാളിലെ രാംഗഡ് പ്രദേശത്ത് മേഘവിസ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡ് മഴക്കെടുതി: മരണം 34 ആയി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരണം 34 ആയി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കുമയൂണ്‍ മേഖലയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

നൈനിറ്റാളിലെ രാംഗഡ് പ്രദേശത്ത് മേഘവിസ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അതിത്രീവമഴയെ തുടര്‍ന്ന് പ്രദേശങ്ങളില്‍ കുടുങ്ങികിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും തുടരുകയാണ്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷ്ടമായവര്‍ക്ക് 1.9 ലക്ഷം രൂപ നല്‍കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ക്ക് സാധ്യമായതെല്ലാം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടൈന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it