Sub Lead

യുക്രൈന്‍ പ്രതിസന്ധി: ഇന്ത്യയുമായി യുഎസ് കൂടിയാലോചന നടത്തുമെന്ന് ബൈഡന്‍

റഷ്യയുടെ ആക്രമണത്തില്‍ ഇന്ത്യ പൂര്‍ണമായും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുക്രൈന്‍ പ്രതിസന്ധി: ഇന്ത്യയുമായി യുഎസ് കൂടിയാലോചന നടത്തുമെന്ന് ബൈഡന്‍
X

വാഷിങ്ടണ്‍: റഷ്യയുടെ സൈനിക നടപടിയെത്തുടര്‍ന്നുണ്ടായ യുക്രൈനിലെ പ്രതിസന്ധിയെക്കുറിച്ച് അമേരിക്ക ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച പറഞ്ഞു.

'തങ്ങള്‍ ഇന്ത്യയുമായി (ഉക്രേനിയന്‍ പ്രതിസന്ധിയെക്കുറിച്ച്) കൂടിയാലോചനകള്‍ നടത്താന്‍ പോകുകയാണ്. തങ്ങള്‍ക്കത് പൂര്‍ണമായും പരിഹരിക്കാനാവില്ല' യുക്രൈനിയന്‍ പ്രതിസന്ധിയെക്കുറിച്ച് വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യയുടെ ആക്രമണത്തില്‍ ഇന്ത്യ പൂര്‍ണമായും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉക്രൈനിയന്‍ പ്രതിസന്ധിയില്‍ ഇന്ത്യയും യുഎസും ഒരേ നിലപാടിലല്ലെന്നാണ് മനസ്സിലാക്കുന്നത്.റഷ്യയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും സമയപരവുമായ സൗഹൃദമുണ്ട്. അതേ സമയം, യുഎസുമായുള്ള അതിന്റെ തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഒന്നര ദശകത്തില്‍ അഭൂതപൂര്‍വമായ വേഗതയില്‍ വളര്‍ന്നിട്ടുണ്ട്.

അതേസമയം, ഉക്രൈനില്‍ സൈനിക നടപടി ആരംഭിക്കാനുള്ള തന്റെ നീക്കം അയല്‍രാജ്യത്ത് നിന്ന് ഉയരുന്ന ഭീഷണികള്‍ക്ക് മറുപടിയായാണെന്ന് വ്യാഴാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞു.റഷ്യന്‍ സൈനിക നടപടിയില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ 'അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങള്‍' കാണുമെന്നും അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it