ജറുസലേം ഇസ്രായേലിന് വിട്ടുനല്‍കും; അണിയറയില്‍ ഒരുങ്ങുന്ന യുഎസ് പദ്ധതി ഇങ്ങനെ

ദശാബ്ദങ്ങള്‍ പഴക്കമുള്ള മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം തയ്യാറാക്കിയ പദ്ധതിയുടെ പ്രഖ്യാപനം വരും മാസങ്ങളില്‍ ഉണ്ടാവുമെന്ന് ഇസ്രാലേയിലി റെഷറ്റ് 13 ബ്രോഡ്കാസ്റ്റര്‍ റിപോര്‍ട്ട് ചെയ്യുന്നു.

ജറുസലേം ഇസ്രായേലിന് വിട്ടുനല്‍കും;  അണിയറയില്‍ ഒരുങ്ങുന്ന യുഎസ് പദ്ധതി ഇങ്ങനെ
വാഷിങ്ടണ്‍/തെല്‍അവീവ്: ചരിത്രപ്രധാനമായ ജറുസലേം പൂര്‍ണമായും ഇസ്രായേലിന് വിട്ടുനല്‍കികൊണ്ടുള്ള യുഎസ്് ഭരണകൂടത്തിന്റെ സമാധാന രൂപരേഖ അണിയറയില്‍ ഒരുങ്ങുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം തയ്യാറാക്കിയ പദ്ധതിയുടെ പ്രഖ്യാപനം വരും മാസങ്ങളില്‍ ഉണ്ടാവുമെന്ന് ഇസ്രാലേയിലി റെഷറ്റ് 13 ബ്രോഡ്കാസ്റ്റര്‍ റിപോര്‍ട്ട് ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് ഉദ്യോഗസ്ഥര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിഷെറ്റ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.


പദ്ധതി മുന്നോട്ട് വയ്ക്കുന്നത്


പദ്ധതി പ്രകാരം നിലവില്‍ നിയന്ത്രണമുള്ള പ്രദേശത്തിന്റെ ഇരട്ടിയോളം ഫലസ്തീന് ലഭിക്കും. എന്നാല്‍, മത കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ചരിത്രപരമായി പ്രാധാന്യമുള്ള ജറുസലേമും സമീപ ഡിസ്ട്രിക്റ്റുകളും നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗവും ഇസ്രായേല്‍ പരമാധികാരത്തിനു കീഴിലാവും. കൂടാതെ, വെസ്റ്റ്ബാങ്കിലെ വന്‍കിട കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രായേലികളുടെ നിയന്ത്രണത്തില്‍ വരും. ഒറ്റപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങള്‍ കൈവശംവയ്ക്കാനും ഇസ്രായേലിന് കഴിയും. എന്നാല്‍, ഇതിനുപുറത്തുള്ള അനധികൃത കുടിയേറ്റകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവരും.


നഷ്ടപരിഹാരം ലഭിക്കും


പദ്ധതിയില്‍ നഷ്ടംസംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതി നിര്‍ദേശിക്കുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ഏറ്റവും ഉചിതമായ പദ്ധതിയാണെന്നാണ് ഇവരുടെ വാദം. അതേസമയം, ഇസ്രായേലും ഫലസ്തീനും തങ്ങളുടെ നിലപാടുകളില്‍ കുറെകൂടി വിട്ടുവീഴ്ചയ്ക്കു തയ്യാറാവുമെന്നാണ് യുഎസ് പ്രതീക്ഷ. വെസ്റ്റ് ബാങ്കിലേയും ചരിത്രപ്രാധാന്യമുള്ള ഭാഗമുള്‍പ്പെടെയുള്ള കിഴക്കന്‍ ജറുസലേമിലേയും മുഴുവന്‍ ഭൂമിക്കു വേണ്ടിയുള്ള അവകാശവാദം ഫലസ്തീന്‍ ഉപേക്ഷിക്കുമെന്നും ജറുസലേമിന്റെ വിഭജനവും ഫലസ്തീന്‍ രാഷ്ട്രത്തേയും എതിര്‍ക്കുന്ന ഇസ്രായേല്‍ അതില്‍നിന്നു പിന്നാക്കം പോവുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top