Sub Lead

അമേരിക്കയിലെ കൂട്ടക്കൊല; പ്രതിയായ മുന്‍ സൈനികന്‍ മരിച്ച നിലയില്‍

അമേരിക്കയിലെ കൂട്ടക്കൊല; പ്രതിയായ മുന്‍ സൈനികന്‍ മരിച്ച നിലയില്‍
X

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ സൈനികനായ റോബര്‍ട്ട് കാര്‍ഡ് എന്നയാളെയാണ് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടക്കൊലയ്ക്കു പിന്നാലെ ഒളിവിലായിരുന്ന ഇയാളെ 48 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവയ്പില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ആദ്യം 22 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യവാര്‍ത്തകര്‍. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ചയാണ് ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലും വെടിവയ്പുണ്ടായത്.




Next Story

RELATED STORIES

Share it