Sub Lead

തടവുകാരുടെ കൈമാറ്റം: ഇറാന്‍ റിപ്പോര്‍ട്ട് തള്ളി യുഎസ്

മരവിപ്പിച്ച ഏഴ് ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യുഎസും ധാരണയിലെത്തിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

തടവുകാരുടെ കൈമാറ്റം: ഇറാന്‍ റിപ്പോര്‍ട്ട് തള്ളി യുഎസ്
X

വാഷിങ്ടണ്‍: ഇറാനും യുഎസും തമ്മില്‍ തടവുകാരെ കൈമാറുന്നതിന് ധാരണയിലെത്തിയെന്ന ഇറാന്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി യുഎസ്. മരവിപ്പിച്ച ഏഴ് ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യുഎസും ധാരണയിലെത്തിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇറാന്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് തള്ളിക്കളഞ്ഞു.തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നും തങ്ങള്‍ വ്യക്തമാക്കിയതുപോലെ, ഇറാനില്‍ തടവിലാക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന അമേരിക്കക്കാരുടെ വിഷയങ്ങള്‍ തങ്ങള്‍ എപ്പോഴും ഉയര്‍ത്തുമെന്നും അവരുടെ കുടംബവുമായി അവരെ ഒന്നിച്ചു ചേര്‍ക്കുന്നത് വരെ അത് തുടരുമെന്നും നെഡ് െ്രെപസ് പറഞ്ഞു. യുഎസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്‌നും നിഷേധിച്ചു.

7 ബില്യണ്‍ ഡോളര്‍ നല്‍കാനും ഉപരോധം മറികടക്കുന്നതില്‍ സജീവമായിരുന്ന നാല് ഇറാനികള്‍ക്കു പകരമായി ശിക്ഷയുടെ ഒരു ഭാഗം സേവിച്ച നാല് അമേരിക്കന്‍ ചാരന്മാരെ കൈമാറാനും അമേരിക്കക്കാര്‍ സമ്മതിച്ചെന്നാണ് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

അതേസമയം, സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട് തെഹ്‌റാന് നല്‍കാനുണ്ടായിരുന്ന പണം ബ്രിട്ടന്‍ നല്‍കിയാല്‍ ബ്രിട്ടീഷ് -ഇറാനിയന്‍ പൗരന്‍ നസാനിന്‍ ശാഗരി റാറ്റ്ക്ലിഫിനെ ഇറാന്‍ മോചിപ്പിക്കുമെന്നും പേര് വെളിപ്പെടുത്താത്ത ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപോര്‍ട്ടും ബ്രിട്ടീഷ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ നിരാകരിച്ചു.

Next Story

RELATED STORIES

Share it