Sub Lead

അമേരിക്ക- ചൈന വ്യാപാരബന്ധം ഉലയുന്നു; ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കമ്പനികളോട് ട്രംപ്

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചൈന വീണ്ടും നികുതി ചുമത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ നിലപാട്.

അമേരിക്ക- ചൈന വ്യാപാരബന്ധം ഉലയുന്നു; ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കമ്പനികളോട് ട്രംപ്
X

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചൈന വീണ്ടും നികുതി ചുമത്താന്‍ ഒരുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ നിലപാട്. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കന്‍ കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചൈന യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധികനികുതി ചുമത്താന്‍ ഒരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം അധികനികുതി ട്രംപ് വര്‍ധിപ്പിച്ചു. ഇതിന്റെ തുടര്‍നടപടിയാണ് അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ കച്ചവടം നിര്‍ത്താന്‍ ട്രംപ് നിര്‍ദേശിച്ചത്. എന്നാല്‍, ട്രംപിന്റെ ഈ തീരുമാനം അമേരിക്ക- ചൈന വ്യാപാര യുദ്ധം മൂര്‍ഛിക്കാന്‍ കാരണമാവുമോ എന്നാണ് വിലയിരുത്തുന്നത്. സ്വകാര്യകമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും ഇടയിലുള്ള വ്യാപാരയുദ്ധം മുറുകിയത് ആഗോള സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Next Story

RELATED STORIES

Share it