Sub Lead

മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികളെന്തെന്ന് യുപിഎസ് സി; ചുട്ട മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍

ദുരൂഹമായ ചോദ്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സംഘപരിവാര്‍ അനുകൂലികളെ കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ മറുപടിയുമായെത്തിയത്.

മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളികളെന്തെന്ന് യുപിഎസ് സി; ചുട്ട മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍
X

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മതേതരത്വവിരുദ്ധമായ ചോദ്യം ഉന്നയിച്ച യുപിഎസ്‌സിക്ക് ചുട്ട മറുപടിയുമായി ഈയിടെ ഐഎഎസ് രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍. യുപിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിലാണ് 'മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ സാംസ്‌കാരിക ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം?' എന്ന ചോദ്യമുള്ളത്. ദുരൂഹമായ ചോദ്യത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും



സംഘപരിവാര്‍ അനുകൂലികളെ കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ മറുപടിയുമായെത്തിയത്. ഇത്തരമൊരു ചോദ്യത്തിന് താന്‍ നല്‍കുന്ന ഉത്തരത്തിന്റെ ആദ്യ വാചകം ഇതായിരുന്നേനെ എന്നുപറഞ്ഞാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് പങ്കുവച്ചത്. ''ഇന്ത്യന്‍ മതേതരത്വം പോസിറ്റീവായ ഒരു ആശയമാണ്, എല്ലാ സാംസ്‌കാരിക ആചാരങ്ങളെയും ഉള്‍ക്കൊള്ളുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നത്. അതേസമയം, അന്ധവിശ്വാസങ്ങള്‍ക്കും ഹാനികരമായ ചടങ്ങളുകള്‍ക്കുമെതിരേ ഒരു ശാസ്ത്രീയവബോധം മനസ്സിലുറപ്പിക്കാനും വേണ്ടിയുള്ളത് എന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്.


150 വാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യം മതേതരത്വ ചിന്തകള്‍ക്കു പോറലേല്‍പ്പിക്കുന്നതും നിഗൂഢലക്ഷ്യങ്ങളുള്ളതുമാണെന്നാണ് വിമര്‍ശനം. നേരത്തേ, ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളിലും പ്രത്യേകാവകാശം റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് രാജിവച്ചത്.




Next Story

RELATED STORIES

Share it