Sub Lead

ബിഡിജെഎസിന് സവര്‍ണര്‍ വോട്ടുചെയ്യില്ല, മുന്നണി മാറ്റം ആലോചനയില്‍: വെള്ളാപ്പള്ളി നടേശന്‍

ബിഡിജെഎസിന് സവര്‍ണര്‍ വോട്ടുചെയ്യില്ല, മുന്നണി മാറ്റം ആലോചനയില്‍: വെള്ളാപ്പള്ളി നടേശന്‍
X

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ കൂടെയുള്ളവര്‍ക്കെല്ലാം എംഎല്‍എ, എംപി, കോര്‍പ്പറേഷന്‍ സ്ഥാനവുമെല്ലാം കൊടുക്കുമ്പോള്‍ ബിജെപിക്കൊപ്പം പത്ത് കൊല്ലം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കട്ടെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നടന്നു കാല് തേഞ്ഞതല്ലാതെ ബിജെപിക്കൊപ്പം നടന്നിട്ട് ബിഡിജെഎസ് ഒന്നും കിട്ടിയില്ല. മുന്നണി മാറ്റം അവര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്ക് സവര്‍ണര്‍ വോട്ട് ചെയ്യില്ല. മുന്നണി മാറ്റം സംബന്ധിച്ച് ബിഡിജെഎസില്‍ രണ്ട് അഭിപ്രായമാണ്. ബിജെപിക്കൊപ്പം തുടരണമെന്ന് അഭിപ്രായമുള്ളവരും ഇടതുപക്ഷത്തിനൊപ്പം പോകണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എസ്എന്‍ഡിപി യോഗത്തിനകത്ത് ബിഡിജെഎസുകാരന്‍ തൊട്ട് നക്സല്‍ വരെയുണ്ട്. അവരുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it