Sub Lead

'നിങ്ങള്‍ക്കെന്റെ സുരക്ഷ ഉറപ്പാക്കാനാവുമോ...?'; വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനു മുന്നില്‍ പോലിസിന് ഉത്തരംമുട്ടി

അപ്രതീക്ഷിത ചോദ്യത്തിനു മുന്നില്‍ പതറിപ്പോയ പോലിസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കാനാവാതെ നിന്നപ്പോള്‍ സഹപാഠികളായ വിദ്യാര്‍ഥിനികള്‍ പെണ്‍കുട്ടിയെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു

നിങ്ങള്‍ക്കെന്റെ സുരക്ഷ ഉറപ്പാക്കാനാവുമോ...?; വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനു മുന്നില്‍ പോലിസിന് ഉത്തരംമുട്ടി
X

ലഖ്‌നോ(യുപി): സുരക്ഷാ വാരാചരണ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉത്തര്‍പ്രദേശ് പോലിസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിനു മുന്നില്‍ പോലിസ് ഉദ്യോഗസ്ഥനു ഉത്തരം മുട്ടി. ബരാബങ്കിയിലെ ആനന്ദ് ഭവന്‍ സ്‌കൂളില്‍ ക്ലാസെടുക്കാനെത്തിയ അഡീഷനല്‍ പോലിസ് സൂപ്രണ്ട് എഎസ്പി എസ് ഗൗതമിനോടാണ് 11ാം ക്ലാസ് വിദ്യാര്‍ഥിനി മുനിബ കിദ്വാള്‍ കുറിക്കുകൊള്ളുന്ന ചോദ്യമെറിഞ്ഞത്. 'ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശബ്ദം ഉയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് എങ്ങനെ നീതി ഉറപ്പാക്കാനാവും. നിങ്ങള്‍ക്ക് എന്റെ സുരക്ഷ ഉറപ്പാക്കാനാവുമോ. എനിക്ക് ഒന്നും സംഭവിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാനാവുമോ...?'' എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിത ചോദ്യത്തിനു മുന്നില്‍ പതറിപ്പോയ പോലിസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കാനാവാതെ നിന്നപ്പോള്‍ സഹപാഠികളായ വിദ്യാര്‍ഥിനികള്‍ പെണ്‍കുട്ടിയെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഇതിനിടയിലും വിദ്യാര്‍ഥിനി തന്റെ പരാതി തുടര്‍ന്നു. 'അവശ്യഘട്ടങ്ങളില്‍ പ്രതികരിക്കണമെന്നും ശബ്ദമുയര്‍ത്തണമെന്നാണ് നിങ്ങള്‍ പറയുന്നത്. ബിജെപി നേതാവ് പ്രതിയായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിക്ക് സംഭവിച്ചത് എന്താണെന്ന് നമുക്കറിയാം. അത് അപകടമല്ലെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയന്‍ സാധാരണക്കാരനാണെങ്കില്‍ നമുക്ക് പ്രതിഷേധിക്കാം. ശക്തനായ ഒരാളാണ് പ്രതിസ്ഥാനത്തെങ്കില്‍ എന്തുചെയ്യണമെന്നും പെണ്‍കുട്ടി രോഷത്തോടെ ചോദിച്ചു.



Next Story

RELATED STORIES

Share it