Sub Lead

പൗരത്വ പ്രക്ഷോഭം; യുപിയില്‍ സ്ത്രീകളില്‍ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലിസ്

വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ക്കായി സ്വന്തം വീടുകളില്‍ നിന്നും പുതപ്പും ഭക്ഷണ പദാര്‍ത്ഥങ്ങളുമായി നിരവധി പേര്‍ സമരസ്ഥലത്തേക്ക് എത്തി.

പൗരത്വ പ്രക്ഷോഭം; യുപിയില്‍ സ്ത്രീകളില്‍ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലിസ്
X

ലഖ്‌നോ: ലഖ്‌നോവിലെ ക്ലാക്ക് ടവറില്‍ പ്രതിഷേധക്കാരുടെ പുതപ്പുകളും ഭക്ഷണവും പിടിച്ചെടുത്തത് പോലിസ്. 500 ഓളം വരുന്ന സ്ത്രീകളും കുട്ടികളുമാണ് പ്രകടനത്തില്‍ അണിച്ചേര്‍ന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുപി പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമാകുകയാണ്.

ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രതിഷേധിക്കാന്‍ എത്തിയവരുടെ ഇടയിലാണ് പോലിസ് നടപടി. സമാധാനപരമായായിരുന്ന പ്രതിഷേധത്തിനിടയില്‍ പോലിസ് ഇടപ്പെട്ട് തുടങ്ങിയതോടെയാണ് പ്രതിഷേധം സംഘര്‍ഷാവന്ഥയിലേക്ക് നയിച്ചത്. എന്നാല്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ക്കായി സ്വന്തം വീടുകളില്‍ നിന്നും പുതപ്പും ഭക്ഷണപദാര്‍ത്ഥങ്ങളുമായി നിരവധി പേര്‍ സമരസ്ഥലത്തേക്ക് എത്തി.

സിഎഎ എന്‍ആര്‍സി വിരുദ്ധ ബാനറുകളും ദേശീയ പതാകയും ഉയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം. പ്രതിഷേധക്കാരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുമായി പോലിസുകാര്‍ ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. പോലിസ് നടപടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it