മുടിയില്‍ പിടിച്ച് കട്ടിലില്‍ തള്ളി, പിന്നാലെ അസഭ്യവര്‍ഷം; യുപിയില്‍ രോഗിയോട് നഴ്സിന്റെ ക്രൂരത
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയോട് നഴ്സിന്റെ ക്രൂരത. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് വലിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, നഴ്സിന്റെ നടപടിയെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി.
ഒക്ടോബര്‍ 18ന് വൈകീട്ടാണ് മാനസിക പ്രശ്നമുള്ള സ്ത്രീയെ സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19ന് വൈകീട്ട് യുവതിയെ ഉപേക്ഷിച്ച് വീട്ടുകാര്‍ നാട്ടിലേക്ക് മടങ്ങി. രാത്രി 12 ഓടെ ഉറക്കം ഉണര്‍ന്ന യുവതി ഉച്ചത്തില്‍ ബഹളംവച്ചു. ഇതു കേട്ട് വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ ഉണര്‍ന്നു. ശബ്ദം കേട്ട് ഒരു സ്റ്റാഫ് നഴ്സ് ഓടിയെത്തി.
യുവതിയോട് കിടക്കയിലേക്ക് പോകാനും മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല, ഇതോടെ നഴ്സ് മുടിയില്‍ പിടിച്ച് കിടക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് മറ്റ് രോഗികള്‍ പറഞ്ഞു. ഇതിനിടയില്‍ ആരോ ഈ ദൃശ്യങ്ങള്‍ വീഡിയോ പകര്‍ത്തി. സംഭവം പുറത്തായതോടെ അതിരൂക്ഷ വിമര്‍ശനമാണ് നഴ്സിനെതിരെ ഉയര്‍ന്നത്. പിന്നാലെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT