Sub Lead

യുപി എംഎല്‍സി തിരഞ്ഞെടുപ്പ്:ബിജെപിയെ കൈവിട്ട് വരാണസി

ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് സിങ്ങിന്റെ ഭാര്യ അന്നപൂര്‍ണ സിങ് ആണ് ഇത്തവണ വരാണസിയില്‍ വിജയിച്ചത്

യുപി എംഎല്‍സി തിരഞ്ഞെടുപ്പ്:ബിജെപിയെ കൈവിട്ട് വരാണസി
X
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വരാണസി സീറ്റ് നഷ്ടപ്പെട്ട് ബിജെപി.നിയമസഭാ കൗണ്‍സിലില്‍ 100 സീറ്റുകളില്‍ ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 ഇടത്തും വിജയിച്ച് വലിയ നേട്ടം കരസ്ഥമാക്കിയപ്പോള്‍ സുപ്രധാന സീറ്റ് ബിജെപിക്ക് നഷ്ടമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വരാണസി. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയിരുന്നു.എന്നാല്‍ നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റു.

ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് സിങ്ങിന്റെ കുടുംബം കൈവശംവെച്ചിരിക്കുന്ന വരാണസി സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ സിങ് ആണ് ഇത്തവണ വിജയിച്ചത്.ഇവര്‍ക്ക് 4234 വോട്ടുകള്‍ കിട്ടി. എസ്പി സ്ഥാനാര്‍ഥി ഉമേഷ് യാദവിന് 345 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് 170 വോട്ടുകളും ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വരാണസിയില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുധാമ പട്ടേല്‍ മൂന്നാം സ്ഥാനത്താണ്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഖൊരക്പുര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡോ. കഫീല്‍ ഖാനും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.വില്ലേജ് പ്രധാന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ക്ഷേത്ര പഞ്ചായത്ത് അംഗങ്ങള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് നിയമസഭാ കൗണ്‍സിലിലേക്കുള്ള വോട്ടര്‍മാര്‍.

Next Story

RELATED STORIES

Share it