Sub Lead

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം, അഞ്ചുപേര്‍ അറസ്റ്റില്‍

സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്.

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം, അഞ്ചുപേര്‍ അറസ്റ്റില്‍
X

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു. ഇന്നലെ രാത്രി ഗാസിയാബാദിലെ വിജയ് നഗറിലാണ് സംഭവം. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്. വിക്രം തന്റെ രണ്ട് പെണ്‍മക്കളുള്‍ക്കൊപ്പം ബൈക്കില്‍ പോകവെ അഞ്ചംഗ സംഘം ഇവരെ തടയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ഗാസിയാബാദ് സീനിയര്‍ പോലിസ് സൂപ്രണ്ട് കലാനിധി നൈത്താനി പറഞ്ഞു. തലയ്ക്ക് വെടിയേറ്റ ജോഷി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഴുവന്‍ പ്രതികളും ഇതിനകം തന്നെ അറസ്റ്റിലായി. ഇവരെല്ലാം ജോഷിയുടെ കുടുംബവുമായി ബന്ധമുള്ളവരാണെന്ന് പോലിസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്ട് മക്കളുമൊത്ത് ബൈക്കിലെത്തിയ ജോഷിയെ ഒരു സംഘം വളയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടന്‍ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമല്ല. ജോഷിയെ സംഘം വലിച്ച് കാറില്‍ കയറ്റുന്നത് കാണാം. പിന്നീട് കാറില്‍ നിന്നും ആക്രമിച്ചതാവാമെന്ന് കരുതുന്നു. ആക്രമണത്തിന് ശേഷം സംഘം ജോഷിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. രാത്രി 1030 നാണ് ആക്രമണം നടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം.

മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പോലിസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്.

Next Story

RELATED STORIES

Share it