യുപിയില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള സ്‌കൂള്‍ കളിസ്ഥലം ഗോശാലയാക്കാന്‍ നീക്കം; എതിര്‍പ്പുമായി സ്‌കൂള്‍ അധികൃതര്‍
കഴിഞ്ഞ ദിവസമാണ് കളിസ്ഥലം ഗോശാല നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം തുള്‍സിപൂര്‍ തെഹ്‌സിലില്‍ പഞ്ച്പട്‌വ ഗ്രാമത്തിലെ ഇന്റര്‍ കോളജ് അധികൃതരെ സമീപിച്ചത്.

ലക്‌നോ: ബല്‍റാംപൂരിലെ മുസ്ലിം ഉടമസ്ഥതയിലുള്ള സ്‌കൂള്‍ കളിസ്ഥലം ഗോശാലയാക്കി മാറ്റാനുള്ള നീക്കവുമായി ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസമാണ് കളിസ്ഥലം ഗോശാല നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം തുള്‍സിപൂര്‍ തെഹ്‌സിലില്‍ പഞ്ച്പട്‌വ ഗ്രാമത്തിലെ ഇന്റര്‍ കോളജ് അധികൃതരെ സമീപിച്ചത്. കളിസ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
എന്നാല്‍, 2.5 ഏക്കറോളം വരുന്ന ഈ ഭൂമി സ്‌കൂളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഇന്റര്‍ കോളജ് ജീവനക്കാരനായ ഫസുലര്‍റഹ്്മാന്‍ വ്യക്തമാക്കുന്നു. ഗ്രാമസഭയുമായി ബന്ധപ്പെട്ടതാണ് ഈ ഭൂമിയെന്നും സ്ഥലംവിട്ടുനല്‍കിയില്ലെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നു ജില്ലാ ഭരണകൂടം ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു.
1977ല്‍ ബല്‍റാംപൂര്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികളുടെ മികച്ച പ്രകടനത്തില്‍ ആവേശഭരിതനായി എന്‍ ഡി തിവാരിയാണ് ഭൂമി സ്‌കൂളിന് സംഭവാന ചെയ്തതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ വ്യക്തമാക്കി. 40 വര്‍ഷത്തിലേറെയായി സ്‌കൂള്‍ കളിസ്ഥലമായി ഈ ഭൂമി ഉപയോഗിച്ച് വരികയാണെന്നും സ്‌കൂളിന്റെ പേരില്‍ തന്നെയാണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, ജില്ലാ ഭരണകൂടം മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നും ഇസ്്മായില്‍ പറഞ്ഞു. വിവിധ മതസ്ഥരായ 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. ഗോശാല നിര്‍മിക്കുന്നതോടെ കളിസ്ഥലമില്ലാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT