മാതാപിതാക്കള്‍ വായ്പ തിരിച്ചടച്ചില്ല; രണ്ടര വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു
അലിഗഡ്: രക്ഷിതാക്കള്‍ വാങ്ങിയ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ രണ്ടര വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ടാപ്പല്‍ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തെ മാലിന്യങ്ങള്‍ക്കൊപ്പമാണ് രണ്ടര വയസ്സുകാരിയുടെ മൃതദേഹം ജൂണ്‍ രണ്ടിനു കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് കുട്ടിയെ കാണാതായതായി പോലിസില്‍ പരാതി നല്‍കിയിരുന്നു. തെരുവു നായ്ക്കളുടെ ശരീരാവശിഷ്ടത്തോടൊപ്പം മനുഷ്യശരീരത്തോട് സാമ്യമുള്ള അവശിഷ്ടം കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
സംഭവത്തില്‍ അയല്‍വാസികളായ സാഹിദ്, അസ്‌ലം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ഇരുകുടുംബങ്ങളും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നുവെന്നതിനു പോലിസിനു തെളിവ് ലഭിച്ചിട്ടുണ്ട്. വായ്പ നല്‍കിയ 10000 രൂപ തിരിച്ചടക്കാത്ത വിരോധത്തിലാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും കൊലപ്പെടുത്തിയതെന്നാണു പ്രതിയുടെ കുറ്റസമ്മതം. ഇരുവരും മെയ് 31നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു. ബലാല്‍സംഗമൊന്നും തെളിഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യം കാരണമാണ് കൃത്യം ചെയ്തത്. പ്രതികളെ ജയിലിലടച്ചതായും അലിഗഡ് പോലിസ് സീനിയര്‍ സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചെങ്കിലും പോലിസെത്തി പിന്തിരിപ്പിച്ചു.
RELATED STORIES
യുവാവിനെ മര്ദ്ദിച്ച് പരിക്കേല്പ്പിച്ച കേസ് : മുന് എന് ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMT