Sub Lead

സിഎഎ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി യുപി; അഭയാര്‍ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തിയ അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും യുപി സര്‍ക്കാര്‍ തയ്യാറാക്കിയ റിപോര്‍ട്ടിലുണ്ട്.

സിഎഎ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി യുപി; അഭയാര്‍ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി
X

ലക്‌നൗ: പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച് യുപി സര്‍ക്കാര്‍. പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച പ്രഥമ സംസ്ഥാനമാണ് യുപി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തിയ അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും യുപി സര്‍ക്കാര്‍ തയ്യാറാക്കിയ റിപോര്‍ട്ടിലുണ്ട്.

വിവിധ രാജ്യങ്ങളില്‍നിന്നെത്തി അതാത് പ്രദേശങ്ങളില്‍ താമസിക്കുന്ന അഭയാര്‍ഥികളെ കണ്ടെത്തി ഇതിനെക്കുറിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന് അയച്ച പട്ടിക പ്രകാരം ആഗ്ര, റായ് ബറേലി, സഹാറന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗഡ്, രാംപൂര്‍, മുസാഫര്‍നഗര്‍, ഹാപൂര്‍, മഥുര, കാണ്‍പൂര്‍, പ്രതാപ്ഗഡ്, വാരണാസി, അമേത്തി, ഝാന്‍സി, ബഹ്‌റൈച്ച്, ലഖിംപൂര്‍ ഖേരി, ലഖ്‌നൗ, മീററ്റ്, പിലിഭിത് എന്നിവിടങ്ങളിലായി 40000ത്തോളം അമുസ്‌ലിം അഭയാര്‍ഥികളാണ് യുപിയില്‍ കഴിയുന്നത്. ഇതില്‍ 30,000 മുതല്‍ 35,000 വരെ കുടിയേറ്റക്കാര്‍ പിലിഭിത്തിയിലാണ് കഴിയുന്നത്.

ഓരോ ജില്ലയില്‍ നിന്നുമുള്ള അഭയാര്‍ഥികളുടെ വിശദാംശങ്ങളും പ്രമാണങ്ങളുംഅടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫിസിലും സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍ നിന്നും കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകേണ്ടിവന്ന സാഹചര്യങ്ങളും റിപോര്‍ട്ടില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it