Sub Lead

ഉന്നാവോ പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന്; രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നു

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യോഗി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്.

ഉന്നാവോ പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന്; രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നു
X

ഉന്നാവോ: കൂട്ട ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 23കാരിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ നടക്കും. രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.

പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യോഗി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്. ബിജെപി മന്ത്രിമാരേയും നേതാക്കളേയും ജനങ്ങള്‍ തടഞ്ഞു. സംഭവ സ്ഥലത്തെത്തിയ ബിജെപി മന്ത്രിമാരെ ജനക്കൂട്ടം തിരിച്ചയച്ചു. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. യുവതിയുടെ വീട്ടില്‍ എത്തിയ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് എതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധക്കാരെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്.




Next Story

RELATED STORIES

Share it