Sub Lead

രണ്ടു ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ഫ്രീഡം മൂവ്‌മെന്റ് എന്ന സംഘടന

'ഇസ്രായേലിന് പുറത്ത് രഹസ്യ സുരക്ഷാ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ'യാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയതെന്ന് അല്‍ജസീറ വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു അന്വേഷണാത്മക പരിപാടിയില്‍ സംഘം വ്യക്തമാക്കി.

രണ്ടു ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ഫ്രീഡം മൂവ്‌മെന്റ് എന്ന സംഘടന
X

തെല്‍അവീവ്: രണ്ടു ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയതായി ഫ്രീഡം മൂവ്‌മെന്റ് എന്ന് സ്വയം വിളിക്കുന്ന ഒരു അജ്ഞാത സംഘടന അവകാശപ്പെട്ടു. 'ഇസ്രായേലിന് പുറത്ത് രഹസ്യ സുരക്ഷാ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ'യാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയതെന്ന് അല്‍ജസീറ വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു അന്വേഷണാത്മക പരിപാടിയില്‍ സംഘം വ്യക്തമാക്കി.

പരിപാടിയില്‍ സംപ്രക്ഷേണം ചെയ്ത വീഡിയോ ക്ലിപ്പില്‍ കാണിക്കുന്ന പുരുഷന്‍മാര്‍ ഇസ്രായേലി സൈനികരാണെന്നാണ് തട്ടിക്കൊണ്ടുപോയവര്‍ അവകാശപ്പെടുന്നത്. രണ്ടു പേരില്‍ ഒരാളായ ഡേവിഡ് ബെന്‍ റൂസി എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ തങ്ങള്‍ ഇസ്രായേല്‍ പൗരന്‍മാരാണെന്ന് വ്യക്തമാക്കി. സഹപ്രവര്‍ത്തകനെ ഡേവിഡ് പെറി എന്നാണ് ഇയാള്‍ പരിചയപ്പടുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയതായി ഈ സംഘടന സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ഡേവിഡ് പെറി 'എലാഡ് സെറ്റില്‍മെന്റ് അസോസിയേഷനിലെ ഒരു രഹസ്യ ഏജന്റാണെന്നും ഡേവിഡ് ബെന്‍ റൂസി ഒരു പെട്രോകെമിക്കല്‍ വിദഗ്ദ്ധനാണെന്നും തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞു.

തടവിലുള്ള രണ്ട് ഇസ്രായേലികളുടെ വിധി ഇസ്രായേലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞു. ഫ്രീഡം മൂവ്‌മെന്റ് എന്ന് വിളിക്കപ്പെടുന്ന സംഘടന ഫലസ്തീനില്‍ കേട്ടുകള്‍വിയില്ലാത്തതാണ്. തട്ടിക്കൊണ്ടുപോകലിന്റെ സമയത്തെയും സ്ഥലത്തെയും കുറിച്ചോ അവരെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെ കുറിച്ചോ അന്വേഷണ പരിപാടി അധിക വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. സംഭവത്തില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it