അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ എസ്ഡിപിഐ പ്രതിഷേധ സംഗമം ബുധനാഴ്ച
സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരേ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിലും ജില്ലാ തലങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, എല്‍ നസീമ പങ്കെടുക്കും.
ജില്ലാ തലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമം പാര്‍ട്ടി ദേശീയ സമിതിയംഗം സഹീര്‍ അബ്ബാസ് (തരുവണ-വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് (കണ്ണൂര്‍), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം), കെ കെ റൈഹാനത്ത് (വളഞ്ഞവഴി-ആലപ്പുഴ), സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ (കരുനാഗപ്പള്ളി-കൊല്ലം), സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ജമീല (കോഴിക്കോട്), പി ആര്‍ സിയാദ് (തിരൂര്‍-മലപ്പുറം), ജോണ്‍സണ്‍ കണ്ടച്ചിറ (തൊടുപുഴ-ഇടുക്കി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കാസര്‍കോട്), സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത് (കൂറ്റനാട്-പാലക്കാട്), വി എം ഫൈസല്‍ (തൃശൂര്‍) തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ശശി പഞ്ചവടി, മഞ്ജുഷ മാവിലാടം എന്നിവര്‍ പ്രതിഷേധ സംഗമങ്ങളില്‍ പങ്കാളികളാകും.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT