Sub Lead

ശ്രീരാമനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പ്രഫസറെ സര്‍വകലാശാല പുറത്താക്കി

ശ്രീരാമനുമായി ബന്ധപ്പെട്ട ഇവരുടെ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കണമെന്ന് സംഘപരിവാരം ആവശ്യപ്പെട്ടിരുന്നു.

ശ്രീരാമനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്  പ്രഫസറെ സര്‍വകലാശാല പുറത്താക്കി
X

ഫഗ്വാര: ശ്രീരാമനെതിരെ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്നാരോപിച്ച് ലൗലി പ്രഫഷണല്‍ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസറെ പിരിച്ചുവിട്ടു. അസിസ്റ്റന്റ് പ്രഫസര്‍ ഗുര്‍സാംഗ് പ്രീത് കൗറിനെയാണ് പിരിച്ചുവിട്ടത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഇവരുടെ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ പുറത്താക്കണമെന്ന് സംഘപരിവാരം ആവശ്യപ്പെട്ടിരുന്നു.

'തങ്ങളുടെ ഒരു ഫാക്കല്‍റ്റി അംഗം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട അവരുടെ വ്യക്തിപരമായ അഭിപ്രായം ചിലരെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നു'-സ്വകാര്യ സര്‍വ്വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

' അവര്‍ പങ്കുവെച്ച വീക്ഷണങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും സര്‍വകലാശാല അവയൊന്നും അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു മതേതര സര്‍വ്വകലാശാലയാണ്, എല്ലാ മതങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ആളുകളെ സ്‌നേഹത്തോടും ബഹുമാനത്തോടും തുല്യമായി പരിഗണിക്കുന്നു. അവരെ ഉടനടി സേവനങ്ങളില്‍ നിന്ന് പിരിച്ചുവിട്ടു. എന്നിരുന്നാലും, ഈ സംഭവത്തില്‍ തങ്ങള്‍ ഖേദിക്കുന്നു'-സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച അസിസ്റ്റന്റ് പ്രഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല വൈസ് പ്രസിഡന്റ് അമന്‍ മിത്തല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it