ലൈഫില്‍ കമ്മീഷന്‍ ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി.
BY APH1 Oct 2020 6:32 PM GMT

X
APH1 Oct 2020 6:32 PM GMT
കൊച്ചി: ലൈഫില്‍ കമ്മീഷന്‍ ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍. സിബിഐയുടെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. 3.80 കോടി രൂപ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് നല്‍കി. കോണ്‍സുലേറ്റ് വാഹനത്തിലെത്തിയാണ് ഖാലിദ് പണം വാങ്ങിയത്. 68 ലക്ഷം രൂപ സന്ദീപ് നായര്‍ക്ക് നല്‍കിയെന്നും ഹര്‍ജിയിലുണ്ട്.
പ്രതിപക്ഷ നേതാവിന് ഫോണ്‍ വാങ്ങി നല്‍കിയെന്നും ഹര്‍ജിയിലുണ്ട്. സ്വപ്ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
യുഎഇ നാഷണല്‍ ഡേ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനാണ് ഫോണ്‍ എന്നാണ് സ്വപ്ന പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങില്‍ വെച്ചാണ് ഫോണ്‍ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.
Next Story
RELATED STORIES
മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്...
24 March 2023 12:10 PM GMTരാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMT